നോർത്ത് – ഈസ്റ്റ് ഇന്ത്യ ട്രിപ്പ്

2021 September 25 ന് 12.30 pm ന് തൃശ്ശൂർ റയിൽവെ സ്റ്റേഷനിൽ നിന്നും തുടങ്ങിOct 31 , 6 am ന് തൃശ്ശൂരിൽ തന്നെ അവസാനിച്ച 37 ദിവസത്തെ (8 StatesAnd 5 Borders )Nepal, China, Bhutan, Bangladesh , Myanmar) സംഭവബഹുലമായ സംപ്ത സഹോദരിമാരുടെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടത്തിയ തെണ്ടിത്തിരിയൽ വിജയകരമായി സമാപിച്ചതായി അറിയിക്കുന്നു.😄

(പൂർണമാകണമെങ്കിൽ ആറംഗ സംഘത്തിലെ ഗഫൂർക്ക കൂടി വീട്ടിലെത്തണം)മിസോറോമും ,അരുണാചൽ പ്രദേശും കറങ്ങിയതോടു കൂടിഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ഭാഗികമായും ചിലത് പൂർണമായും സന്ദർശിക്കാൻ കഴിഞ്ഞു എന്ന സന്തോഷം കൂടി പങ്കുവെക്കെട്ടെ.😜മൂന്ന് മാസം മുമ്പ് ചെന്നൈയിൽ നിന്ന് നോർത്ത് ബംഗാളിലെ Bagdogra യിലേക്കും 36 ദിവസത്തിന് ശേഷം ഗുവാഹട്ടിയിൽ നിന്ന് ബാംഗ്ലൂരിലേക്കും ഫ്ലൈറ്റ് ടിക്കറ്റെടുത്ത് ഞങ്ങൾ യാത്ര പ്ലാൻ ചെയ്തു കൊണ്ടിരുന്നു .നോർത്ത് ബംഗാളിലെ സിലിഗുരിയിൽ നിന്നും റോഡ് മാർഗം ഞങ്ങൾ യാത്ര തുടർന്നു,ഷയർ ടാക്സിയിലും, ഇടക്ക് വാടകക്ക് വിളിച്ചും ലിഫ്റ്റ് അടിച്ചും വണ്ടി കേടായി നടന്നും നോർത്ത് ഈസ്റ്റിലെ സാധാരണക്കാരായ ജനങ്ങളുമായി ഇടപെട്ട് ഞങ്ങൾ അകലങ്ങളിലെ ഇന്ത്യയെ അടുത്തറിഞ്ഞു.ഒരേ ചിന്താഗതിക്കാരായ കൂട്ടുകാരോടൊത്ത് നടത്തുന്ന സഞ്ചാരം വളരെ വ്യത്യസ്തമാണ്.വിവിധ ഭാഷകൾ, ആംഗ്യ ഭാഷ, ഭക്ഷണം, സംസ്കാരങ്ങൾ, മുന്നോട്ടുള്ള യാത്രക്കിടയിൽ തടസ്സം നേരിട്ടപ്പോൾ ഞങ്ങളെ സഹായിക്കാനെത്തിയ നല്ലവരായ നാട്ടുകാർ, ഡ്രൈവർമാർ, കച്ചവടക്കാർ, പോലീസുകൾ, ലോഡ്ജ് നടത്തിപ്പുകാർ etcജാതി മത വർണ വർഗ ഭേതങ്ങൾക്കതീതമായി മനുഷ്യത്വത്തിനും സഹജീവി സ്നേഹത്തിനും മുൻഗണന നൽകിയവർ, യാത്ര മനുഷ്യൻ്റെ മുഷിഞ്ഞ വർഗീയ പിന്തിരിപ്പൻ മൂരാച്ചി ചിന്താഗതികളെ കഴുകിയെടുക്കും, അത് പുതിയ വെളിച്ചം തരും …Umlarem (Mekhalaya) റിസോർട്ട് നടത്തിപ്പ് കാരിയായ ചേച്ചി, ഇംഫാലിലെ ഇമമാർക്കറ്റിലെ അമ്മമാരുടെ കച്ചവടം, അരുണാചലിലെ കൈക്കുഞ്ഞുമായി റോഡ് പണി ചെയ്യുന്ന സ്ത്രീകൾ ….അകലങ്ങളിലെ ഇന്ത്യ ….കൊറോണ കാരണം കുറച്ച് കാലമായി മുടങ്ങിക്കിടക്കുന്ന ഒരാചാരമായിരുന്നു വർഷത്തിലൊരിക്കലെങ്കിലും ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരം.ഇന്ത്യയിലെ ആദ്യത്തെ സൂര്യോദയത്തിൻ്റെ ഭാഗമാവാൻ അരുണാചലിലെ കിബത്തുവിൽ എത്താൻ സമയക്കുറവ് കാരണം കഴിഞ്ഞില്ല, ഒരു വരവ് അതിനായി വേണം, അങ്ങനെ ചില സ്ഥലങ്ങളും …അടുത്ത സഞ്ചാരത്തിൻ്റെ പ്ലാനോടു കൂടി തൽക്കാലം ഈ എപ്പിസോഡുകൾ അവസാനിപ്പിക്കുന്നു .യാത്ര, പിന്നിട്ട വഴികൾThrissur to Chennai Airport- Bagdogra (Siliguri, West Bengal), Kurseong- Darjeeling ( West Bengal) – Nepal Border- Gangtok(Sikkim)- Nadula Pass- Jaigon (West Bengal ( Bhutan Border)- Guwahati , Assam- Shillong, Meghalaya- Chirapunji ( Root bridge)- Krangshuri Waterfall Mekhalaya, Mowlynnong (Cleanest village)- Bangladesh border- Dowki – Bangladesh border- Jowai – Silchar- Aizawl ,Mizoram- Reiek village – kawlkulh – Rikhawdar (Myanmar Border)- Ngopa – Sinzawal (Manipur) – Loktak Lake ( Manipur) , Imphal , Manipur – Kohima, Nagaland – Dimapur, Nagaland – Jorhat, Assam – Majuli, Assam – Lakhimpur, Assam – Banderdawa, Assam – Itanagar, Arunachal Pradesh – Thenga, Arunachal Pradesh – Bomdila – Tawang, Arunachal Pradesh – Bumla Pass , China Border- Tezpur, Assam – Kaziranga, Assam – Guwahati to Bangalore airport – Thrissur

One thought on “നോർത്ത് – ഈസ്റ്റ് ഇന്ത്യ ട്രിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top