Majuli Assam

ആസാമിലെ മനോഹരമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മജുലി. നിയോ വൈഷ്ണവിസത്തിന്റെ ആസാമീസ് കേന്ദ്രമാണത്രെ ഇത് ,ചെറുതെങ്കിലും വളരെ സജീവമാണ് മജുലി ടൂറിസം. ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ജോര്‍ഹാതില്‍ നിന്നും 31 കിലോമീറ്റര്‍ അകലെയാണ് മജുലി.ബ്രഹ്മപുത്രയിലൂടെ ഒരു മണിക്കൂർ യാത്ര ചെയ്ത് ഇവിടെയെത്താംമജുലി എന്ന വാക്കിന് തന്ന ആഘോഷം എന്നര്‍ത്ഥം വരുന്ന പോലെയാണ് ഇവിടത്തെ ജീവിതം. സഞ്ചാരികള്‍ക്ക് തങ്ങാനായി ഏകദേശം ഇരുപത്തഞ്ചോളം സത്രങ്ങളുണ്ട് ഇവിടെ. നിയോ വൈഷ്ണവ സംസകാരത്തിന്റെ ഹബ്ബുകളാണ് ഈ സത്രങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. വൈഷ്ണവിസത്തിനൊപ്പം ക്ലാസിക്കല്‍ ഡാന്‍സായ സത്രിയ ഡാന്‍സും ഇവിടെ പഠിപ്പിക്കുന്നു.മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് സത്രങ്ങള്‍. കലമ്പാരി സത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ബെഗനാതി, ഷാമുഗാരി തുടങ്ങിയ സത്രങ്ങളും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top