Imphal Manipur

mphal (Manipur)Day 23, Morning Walkരണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം ഇന്ത്യയില്‍ പ്രവേശിച്ച് ഇവിടെയാണ് ആക്രമണം നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ചരിത്രത്തില്‍ ഇംഫാലിലെ യുദ്ധവും പ്രധാനപ്പെട്ടതാണ്.യംഫാല്‍ എന്ന വാക്കില്‍ നിന്നാണ് ഇംഫാല്‍ എന്ന പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം നിരവധി ഗ്രാമങ്ങളുള്ള പ്രദേശം എന്നാണത്രെ,നഗരത്തിന് ചുറ്റുമുള്ള പച്ചനിറഞ്ഞ കുന്നുകള്‍ ഒരു കോട്ടപോലെ സംരക്ഷണം തീര്‍ക്കുന്നു.രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നതിനാല്‍ മാര്‍വാറി, പഞ്ചാബി, ബിഹാറി, ബംഗാളി എന്നീ വിഭാഗം ജനങ്ങളും എണ്ണത്തില്‍ കുറവാണെങ്കിലും ഇവിടെയുണ്ട്. മെയ്റ്റെയ്ലോണ്‍ അഥവാ മണിപ്പൂരിയാണ് ഇവിടുത്തെ പ്രധാന ഭാഷയെ്ങ്കിലും ഇംഗ്ലീഷ്, ഹിന്ദി, ടിബറ്റന്‍, ബര്‍മീസ് ഭാഷകളും സംസാരത്തിലുണ്ട്.കാങ്ക്‍ല കോട്ട. 2004 വരെ ആസാം റൈഫിള്‍സിന് കീഴിലായിരുന്നു ഇവിടം. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ഇത് സംസ്ഥാന ഗവണ്‍മെന്‍റിന് കൈമാറിയത്. കാങ്ക്‍ല എന്ന മെയ്റ്റി വാക്കിനര്‍ത്ഥം ‘ഇംഫാല്‍ നദിക്കരികെയുള്ള വരണ്ട ഭൂമി’യെന്നാണ്,ലോകത്തിലെ തന്നെ നിലവിലുള്ള ഏറ്റവും പഴയ പോളോഗ്രൗണ്ട് കാണണമെങ്കില്‍ ഇംഫാലില്‍ വരണം. മണിപ്പൂരിന്റെ ചരിത്രത്തിലോ, കരകൗശലവിദ്യയിലോ താലപര്യമുള്ളവരാകട്ടെ മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയവും കാണണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top