Andro Imphal East

Andro Village, Manipurകേരളത്തിലെ കപട മദ്യ സദാചാര വാദികൾക്കായി സമർപ്പിക്കുന്നു. 😀😎അരിയിൽ നിന്നും വാറ്റുന്ന ചാരായമാണ് ഇവിടുത്തെ പ്രധാന ആകർഷണം,ഇന്ത്യയിൽ എവിടെയും വാറ്റാൻ അനുമദിയില്ലാത്ത ഒരു സാഹചര്യം, സമ്പൂർണ മദ്യനിരോധിത സംസ്ഥനമായ ഒരു പ്രദേശത്ത്, ഒരു തനതു ജീവിത രീതി പിന്തുടരാനുള്ള അവകാശം നേടിയവര്‍. ലളിതമായി പറഞ്ഞാല്‍ ചാരായം വാറ്റാന്‍ അവകാശമുള്ള ഏക ഗ്രാമം. ഇംഫാല്‍ പട്ടണത്തില്‍നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.എന്താണ് വാറ്റ് ? – ഏഷ്യൻ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വീര്യം കൂടിയ നാടൻ മദ്യമാണ് വാറ്റ് അഥവാ ചാരായം. ഇംഗ്ലീഷ്: Arrack. പഴങ്ങൾ, ശർക്കര (മധുരം) എന്നിവയെ പുളിപ്പിച്ച് (fermentation) സ്വേദനം ചെയ്താണ്‌ ചാരായം പരമ്പരാഗതമായി നിർമ്മിച്ചുപോരുന്നത്. കള്ളിനെ വാറ്റിയും ചാരായം പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്നുണ്ട്. ഈഥൈൽ ആൽക്കഹോൾ നേർപ്പിച്ചാണ്‌ വ്യാവസായികരീതിയിൽ ചാരായം നിർമ്മിക്കുന്നത്. ഗോവയിൽ‍ നിർമ്മിക്കുന്ന ഫെനി കശുമാങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന ചാരായമാണ്. ബ്രസീലിൽ മധുരക്കിഴങ്ങിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം (എഥ‍നോൾ)നിർമ്മിക്കുന്നുണ്ട്. അവിടെ ഇത് ഉപയോഗിച്ച് വാഹനങ്ങൾ, വിമാനങ്ങൾ എന്നിവ വരെ പ്രവർത്തിപ്പിക്കുന്നുണ്ട്.സംസ്കൃത പദമായ സാരക എന്നതിൽ നിന്നാണ് ചാരായം പരിണമിച്ചത്. ഇതിന്റെ അർത്ഥം സത്ത് എന്നാണ്. കന്നഡ ഭാഷയിൽ സാരായ എന്നും തമിഴിൽ ചാരായം എന്നുമാണ്. അറബിയിൽ ഇത് ശരാബ് എന്നാണ്. ഇംഗ്ലീഷ് പേരായ അരാക്ക് എന്ന വാക്ക് വീര്യമുള്ള പാനീയം എന്നർത്ഥമുള്ള അറബിയിലെ ശരാബ് എന്ന പദത്തിൽ നിന്നും ഉടലെടുത്തതാണ്Courtesy

Leave a Reply

Your email address will not be published. Required fields are marked *

Back To Top