About Me

യാത്രകളെ എന്നുമുതലാണ് പ്രണയിച്ചു തുടങ്ങിയതെന്നറിയില്ല… പക്ഷേ ജീവിതയാത്രയില്‍ എവിടെയോ വച്ച് കൂടെക്കൂടിയതാണ് ഇപ്പോള്‍ പിരിയാനാവാത്തവണ്ണം യാത്രകളെ ഞാന്‍ പ്രണയിക്കുന്നു. ഞാന്‍ എന്നെ പരിചയപ്പെടുത്താം..

ഞാന്‍ രതീഷ് പി വി ,  സുബി എന്ന പേരിലാണ് ഞാന്‍ ബ്ലോഗുകള്‍ ഒക്കെ എഴുത്തുന്നത്. മലപ്പുറം ജില്ലയിലെ വെളിയംകോട് ആണ് ജനനവും വളര്‍ന്നതും,ഇപ്പോൾ ഹാർബർ എൻജിനീയറിങ് വകുപ്പ് പൊന്നാനി ഡിവിഷനിലെ സീനിയർ ക്ലർക്ക് ആണ് .

യാത്രകളെക്കുറിച്ച് പറയുകയാണെങ്കില്‍  ഇന്ത്യക്കുള്ളിലെ യാത്രകളാണ് പ്രിയം, എന്നുവച്ചു ഭാവിയില്‍ പുറത്തു പോകില്ല എന്നല്ല, ഇന്‍ഡ്യയില്‍ തന്നെ ഇഷ്ടമുള്ള സ്ഥലം നമ്മുടെ കേരളം തന്നെയാണ് നമ്മുടെ നാടുപോലെ ഏത് നാടല്ലേ?

https://www.facebook.com/ratheesh.kumar.ponnani യാണ് എന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് .

Back To Top